തമിഴ് നടന് ശ്രീവാസ്തവ് ചന്ദ്രശേഖറിനെ മരിച്ച നിലയില്‍ കണ്ടെത്തി
തമിഴ് നടന് ശ്രീവാസ്തവ് ചന്ദ്രശേഖറിനെ മരിച്ച നിലയില്‍ കണ്ടെത്തി.
Feb 7, 2021, 12:22 IST
| 
ചെന്നൈ: തമിഴ് നടന് ശ്രീവാസ്തവ് ചന്ദ്രശേഖറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്രീവാസ്തവിനെ കണ്ടെത്തിയത്. 30 വയസായിരുന്നു. ആത്മഹത്യയാണെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.
വലിമൈ തരായോ എന്ന വെബ് സീരീസില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഷൂട്ടിംഗിന്റെ ഇടവേളയില്‍ ബുധനാഴ്ചയാണ് ശ്രീവാസ്തവ് വീട്ടില്‍ മടങ്ങിയെത്തിയത്. ഗൗതം മേനോന് സംവിധാനം ചെയ്ത ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ശ്രീവാസ്തവ് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. താരത്തിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വാര്‍ത്തയെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതില്‍ ലഭ്യമായിട്ടില്ല.