തമിഴ് സൂപ്പര്‍താരം വിജയ് ഇന്‍കംടാക്സ് വിഭാഗത്തിന്റെ കസ്റ്റഡിയില്‍?
തമിഴ് സൂപ്പര്‍താരം വിജയ് ആദായ നികുതി വിഭാഗത്തിന്റെ കസ്റ്റഡിയില്‍.
Feb 5, 2020, 16:52 IST
| 
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് ആദായ നികുതി വിഭാഗത്തിന്റെ കസ്റ്റഡിയില്‍. എജിഎസ് സിനിമാസ് എന്ന നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ടുള്ള നികുതി വെട്ടിപ്പ് ആരോപണത്തില്‍ ചോദ്യം ചെയ്യുന്നതിനായാണ് വിജയ്യെ കസ്റ്റഡിയില്‍ എടുത്തത്. താരത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസായ ബിഗിലിന്റെ നിര്‍മാണം എജിഎസ് സിനിമാസ് ആയിരുന്നു നിര്‍വഹിച്ചത്.
നിര്‍മാണ കമ്പനിയുടെ ഓഫീസിലും പരിശോധനകള്‍ നടന്നു വരികയാണ്. കമ്പനിയുമായി ബന്ധപ്പെട്ട ഇരുപതോളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നുവെന്നാണ് വിവരം. വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്.