സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തില് ഗുരുതര പരിക്ക്
തമിഴ് താരം യാഷിക ആനന്ദിന് വാഹനാപകടത്തില് ഗുരുതര പരിക്ക്.
Jul 25, 2021, 13:22 IST
| ചെന്നൈ: തമിഴ് താരം യാഷിക ആനന്ദിന് വാഹനാപകടത്തില് ഗുരുതര പരിക്ക്. പുലര്‍ച്ചെ മഹാബലിപുരത്തു വെച്ചുണ്ടായ അപകടത്തിലാണ് നടിക്ക് പരിക്കേറ്റത്. നിയന്ത്രണംവിട്ട കാര്‍ മീഡിയനില്‍ ഇടിച്ചാണ് അപകടം. താരത്തിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അപകടത്തില്‍ മരിച്ചു.
അമേരിക്കയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനി (28) ആണ് മരിച്ചത്. യാഷികയ്‌ക്കൊപ്പം മൂന്ന് സുഹൃത്തുക്കളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. യാഷികയുടെ നില ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.