രാം ചരൺ ചിത്രത്തിലൂടെ അനിരുദ്ധിന്റെ തെലുങ്ക് അരങ്ങേറ്റം

അനിരുദ്ധ് തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് രാം ചരൺ ചിത്രത്തിലൂടെ. രാം ചരൺ തേജയുടെ ചിത്രത്തിന് സംഗീതം പകർന്നുകൊണ്ടാണ് തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നതെന്ന് അനുരുദ്ധ് തന്നെയാണ് തന്റെ ആരാധകരെ ട്വിറ്ററിലൂടെ അറിയിച്ചത്. മഹേഷ് ബാബു നായകനായ അഗഡു എന്ന ചിത്രത്തിന് ശേഷം ശ്രീനു വൈറ്റല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തു വിട്ടിട്ടില്ലെങ്കിലും അനിരുദ്ധ് തന്നെയാണ് ചിത്രത്തിന് സംഗീതം പകരുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.
വൈ ദിസ് കൊലവെറി എന്ന ആദ്യ ഗാനത്തിലൂടെ തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗങ്ങൾ സൃഷ്ടിച്ച അനിരുദ്ധ് തുടർന്ന് എതിർ നീച്ചൽ, ഡേവിഡ്, വണക്കം ചെന്നൈ, ഇരണ്ടാം ഉലകം, വേലൈ ഇല്ല പട്ടധാരി, മാൻ കരാട്ടേ, കത്തി, കാക്കി സട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. മികച്ച സംഗീതസംവിധായകനുള്ള സൗത്ത്് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും അനിരുദ്ധിനെ തേടി എത്തിയിട്ടുണ്ട്

