തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങി അർജിത് സിംഗ്
തു ഹി തും ഹി ഹോ എന്ന ഗാനത്തിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ഗായകൻ അർജിത് സിംഗ് തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. സുശാന്ത് പ്രസാദ് നിർമ്മിച്ച് മണിമാരൻ സംവിധാനം ചെയ്യുന്ന പുഗഴ് എന്ന ചിത്രത്തിന് വേണ്ടിയാണ് അർജിത് സിംഗ് തമിഴിൽ ഗായകനാകുന്നത്.
| Jan 3, 2015, 16:27 IST
തും ഹി ഹോ എന്ന ഗാനത്തിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ഗായകൻ അർജിത് സിംഗ് തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. സുശാന്ത് പ്രസാദ് നിർമ്മിച്ച് മണിമാരൻ സംവിധാനം ചെയ്യുന്ന പുഗഴ് എന്ന ചിത്രത്തിന് വേണ്ടിയാണ് അർജിത് സിംഗ് തമിഴിൽ ഗായകനാകുന്നത്.
‘നീയേ വാഴ്‌കൈ അൻപേനാ’ എന്ന് തുടങ്ങുന്ന മെലഡി ഗാനമാണ് അർജിത് ആലപിക്കുന്നത്. നാ മുതുകുമാറും ഫ്രാൻസിസും ചേർന്നാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജീവിതത്തിൽ എങ്ങുമെത്താൻ സാധിക്കാത്ത ഒരാളുടെ കഥ പറയുന്ന ചിത്രത്തിൽ സുബ്രഹ്മണ്യപുരം ഫെയിം ജയ് സമ്പത്താണ് നായകൻ. ഇവൻ വേരമാതിരി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവെച്ച സുരഭിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


