തമിഴ് സിനിമാ താരം നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് സിനിമാ താരം നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു
 | 
തമിഴ് സിനിമാ താരം നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ് സിനിമാ താരം നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. കോവിഡ് ബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിതീഷ് വീര ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. രജനികാന്ത് ചിത്രം കാലാ, ധനുഷ് നായകനായ അസുരന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തി.

അസുരനിലെ വില്ലന്‍ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. പുതുപേട്ടൈ, വെണ്ണിലാ കബഡികുഴു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയനായിരുന്നു. വിജയ് സേതുപതിയും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാഭം എന്ന ചിത്രത്തിലും നിതീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.