ബാഹുബലി ആദ്യദിനം നേടിയത് അമ്പത് കോടി

ഷാരൂഖ്ഖാന്, ദീപിക പദുക്കോണ് ജോഡികളുടേതായി കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയര് എന്ന ചിത്രത്തിന്റെ റെക്കോര്ഡ് തകര്ത്ത് കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ആദ്യദിനത്തില് നേടിയത് അമ്പത് കോടിരൂപ. ഹാപ്പി ന്യൂ ഇയര് എന്ന ചിത്രം റിലീസിംഗ് ദിവസം നേടിയ നാല്പ്പത്തഞ്ച് കോടിയെ പിന്തളളിയാണ് ബാഹുബലിയുടെ കളക്ഷന് റെക്കോര്ഡ്. രണ്ട് ഭാഗമുളള ഇതിഹാസ യുദ്ധസിനിമ തെലുങ്കിലും തമിഴിലുമായാണ് നിര്മിച്ചിരിക്കുന്നത്. ഹിന്ദിയടക്കമുളള മറ്റ് ഭാഷകളിലേക്ക് ഇത് മൊഴിമാറ്റം ചെയ്തിട്ടുമുണ്ട്. ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രം ആദ്യ ദിനത്തില് അഞ്ച് കോടിയുടെ കളക്ഷന് റെക്കോര്ഡുമായി മുന്നേറുകയാണ്.
 | 

ബാഹുബലി ആദ്യദിനം നേടിയത് അമ്പത് കോടി

ഷാരൂഖ്ഖാന്‍, ദീപിക പദുക്കോണ്‍ ജോഡികളുടേതായി കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ആദ്യദിനത്തില്‍ നേടിയത് അമ്പത് കോടിരൂപ. ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രം റിലീസിംഗ് ദിവസം നേടിയ നാല്‍പ്പത്തഞ്ച് കോടിയെ പിന്തളളിയാണ് ബാഹുബലിയുടെ കളക്ഷന്‍ റെക്കോര്‍ഡ്. രണ്ട് ഭാഗമുളള ഇതിഹാസ യുദ്ധസിനിമ തെലുങ്കിലും തമിഴിലുമായാണ് നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയടക്കമുളള മറ്റ് ഭാഷകളിലേക്ക് ഇത് മൊഴിമാറ്റം ചെയ്തിട്ടുമുണ്ട്. ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രം ആദ്യ ദിനത്തില്‍ അഞ്ച് കോടിയുടെ കളക്ഷന്‍ റെക്കോര്‍ഡുമായി മുന്നേറുകയാണ്.

വെളളിയാഴ്ച ലോകമെമ്പാടുമായി 4000 സ്‌ക്രീനുകളിലാണ് ബാഹുബലി റിലീസ് ചെയ്തത്. ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചെലവിട്ട് നിര്‍മിച്ച ചിത്രമെന്ന ഖ്യാതിയോടെയാണ് ഇത് സ്‌ക്രീനിലെത്തിയത്. 250 കോടിയാണ് നിര്‍മാണച്ചെലവ്. ചെലവാക്കിയ തുക മുഴുവന്‍ ദിവസങ്ങള്‍ക്കകം തിരിച്ച് പിടിക്കുമെന്നാണ് ആദ്യദിനത്തിലെ പ്രതികരണം സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ കളക്ഷന്‍ വാരാന്ത്യത്തില്‍ നൂറ് കോടി കടക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മറ്റും മികച്ച രീതിയില്‍ പ്രദര്‍ശനം പുരോഗമിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്നുളള വാര്‍ത്തകള്‍ ശുഭകരമല്ല. സംസ്ഥാനത്ത് ചിത്രത്തിന് പ്രേക്ഷകരുടെ വലിയ പ്രതികരണമില്ല.