ബാഹുബലി പ്രദർശിപ്പിച്ച തിയേറ്ററിന് നേരെ ബോംബേറ്
ബാഹുബലി പ്രദർശിപ്പിക്കുന്ന തിയേറ്ററിന് നേരെ ബോംബെറിഞ്ഞു. തമിഴ്നാട്ടിലെ മഥുരയിലെ നത്തം റോഡിലുള്ള ഒരു തിയേറ്ററിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
| Jul 22, 2015, 14:47 IST
മഥുര: ബാഹുബലി പ്രദർശിപ്പിക്കുന്ന തിയേറ്ററിന് നേരെ ബോംബെറിഞ്ഞു. തമിഴ്നാട്ടിലെ മഥുരയിലെ നത്തം റോഡിലുള്ള ഒരു തിയേറ്ററിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അഞ്ചു പേരടങ്ങുന്ന സംഘമാണ് ബോംബേറിന് പിന്നിൽ. ആക്രമണത്തെ തുടർന്ന് കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
പുരട്ച്ചിപ്പുലികൾ എന്ന സംഘടനയിലെ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അരുന്ധതി സമുദായത്തിലുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ ചിത്രത്തിലുണ്ടെന്നും ഇത് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാകാം ഇന്നു നടന്ന സംഭവമെന്നാണ് സൂചന.

