അനാശാസ്യത്തിന് പിടിയിലായ ശ്വേത ബസുവിനെ വിട്ടയ്ക്കണമെന്ന് കോടതി
അനാശാസ്യത്തിന് അറസ്റ്റിലായ തെന്നിന്ത്യൻ താരം ശ്വേത ബസുവിനെ വിട്ടയ്ക്കാൻ കോടതി നിർദ്ദേശിച്ചു. ആറു മാസത്തേക്ക് പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്ന കീഴ്കോടതി വിധി ചോദ്യം ചെയ്ത് ശ്വേതയുടെ മാതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ശ്വേതയെ പുനരധിവസിപ്പിക്കണമെന്നും കൗൺസിലിങ് സഹായം തുടരണമെന്നും കോടതി നിർദേശിച്ചു. കോടതി ഉത്തരവ് പ്രകാരം രണ്ടു ദിവസത്തിനുള്ളിൽ ശ്വേതയെ മാതാവിന്റെ കൂടെ വിടും.
| Oct 30, 2014, 12:33 IST
ഹൈദരാബാദ്: അനാശാസ്യത്തിന് അറസ്റ്റിലായ തെന്നിന്ത്യൻ താരം ശ്വേത ബസുവിനെ വിട്ടയ്ക്കാൻ കോടതി നിർദ്ദേശിച്ചു. ആറു മാസത്തേക്ക് പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്ന കീഴ്കോടതി വിധി ചോദ്യം ചെയ്ത് ശ്വേതയുടെ മാതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ശ്വേതയെ പുനരധിവസിപ്പിക്കണമെന്നും കൗൺസിലിങ് സഹായം തുടരണമെന്നും കോടതി നിർദേശിച്ചു. കോടതി ഉത്തരവ് പ്രകാരം രണ്ടു ദിവസത്തിനുള്ളിൽ ശ്വേതയെ മാതാവിന്റെ കൂടെ വിടും.
സെപ്തംബർ ആദ്യവാരമാണ് ശ്വേതയെ ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് അനാശാസ്യത്തിന് പോലീസ് പിടികൂടിയത്. തുടർന്ന് വൈദ്യപരിശോധനക്ക് ശേഷം ശ്വേതയെ റസ്‌ക്യൂ ഹോമിലേക്ക് അയക്കുകയായിരുന്നു.

