വ്യാജനെ പേടിച്ചു തമിഴ്‌സിനിമ റിലീസ് നിർത്തുന്നു

വ്യാജ സിഡിയെ പേടിച്ചു സിനിമയുടെ റിലീസിംഗ് തന്നെ നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലാണു തമിഴ്സിനിമ. വ്യാജ സിഡികളെ ഒതുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി മൂന്നുമാസത്തേക്കു പുതിയ തമിഴ്സിനിമകൾ റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ (ടി.എഫ്.പി.സി.). കഴിഞ്ഞ ദിവസം ചേർന്ന സംഘടനയുടെ യോഗത്തിൽ ഭൂരിഭാഗം നിർമാതാക്കളും ഈ തീരുമാനത്തോടു യോജിച്ചു.
 | 
വ്യാജനെ പേടിച്ചു തമിഴ്‌സിനിമ റിലീസ് നിർത്തുന്നു

 

ചെന്നൈ: വ്യാജ സിഡിയെ പേടിച്ചു സിനിമയുടെ റിലീസിംഗ് തന്നെ നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലാണു തമിഴ്‌സിനിമ. വ്യാജ സിഡികളെ ഒതുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി മൂന്നുമാസത്തേക്കു പുതിയ തമിഴ്‌സിനിമകൾ റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ (ടി.എഫ്.പി.സി.). കഴിഞ്ഞ ദിവസം ചേർന്ന സംഘടനയുടെ യോഗത്തിൽ ഭൂരിഭാഗം നിർമാതാക്കളും ഈ തീരുമാനത്തോടു യോജിച്ചു.

പുതിയ ചിത്രങ്ങളുടെ റിലീസ് ഇല്ലെങ്കിൽ വ്യാജ സിഡി ലോബിക്കു സ്വയം പിൻമാറേണ്ടിവരുമെന്നു കൗൺസിൽ പ്രസിഡന്റ് എസ്. താണു പറഞ്ഞു. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. എല്ലാവരുമായി കൂടിയാലോചിച്ചശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് താണു പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി വൻ നഷ്ടമാണു വ്യാജ സി.ഡി മൂലമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിർമാതാക്കൾ ഏതായാലും ഈ തീരുമാനമെടുത്തു കഴിഞ്ഞു. സിനിമ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവരുമായി ചർച്ചചെയ്തശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സിനിമകൾ എല്ലാം ഡിജിറ്റലായാണു റിലീസ് ചെയ്യുന്നത്. ഇതു വ്യാജസിഡിക്കാർക്കും എളുപ്പമായിരിക്കുകയാണ്. ഡിജിറ്റൽ വിതരണം കുറ്റമറ്റതാക്കാൻ ക്യൂബ്, യു.എഫ്.ഒ. തുടങ്ങിയ ഡിജിറ്റൽ വിതരണ കമ്പനികളുമായി ചർച്ച നടത്താനും നിർമാതാക്കൾ ഒരുങ്ങുന്നുണ്ട്.