ഗോപിസുന്ദർ വീണ്ടും തെലുങ്കിലേക്ക്
ഗോപിസുന്ദർ തെലുങ്ക് ചിത്രത്തിന് ഈണം നൽകുന്നു. നേരത്തെ മല്ലി മല്ലി ഇഡി റാണി റോജു എന്ന ചിത്രത്തിന് ഈണം നൽകിയിട്ടുള്ള ഗോപിസുന്ദർ ഇണം നൽകുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്.
| Feb 12, 2015, 19:48 IST

ഗോപിസുന്ദർ തെലുങ്ക് ചിത്രത്തിന് ഈണം നൽകുന്നു. നേരത്തെ മല്ലി മല്ലി ഇഡി റാണി റോജു എന്ന ചിത്രത്തിന് ഈണം നൽകിയിട്ടുള്ള ഗോപിസുന്ദർ ഇണം നൽകുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്.
മുന്ന, ബ്രിന്ദാവനം, യേവാഡു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ വംശി പൈഡിപള്ളി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിനാണ് ഗോപി സംഗീതം പകരുന്നത്. ചിത്രത്തിലെ പേര് തീരുമാനിച്ചിട്ടില്ലെങ്കിലും നാഗാർജുന, കാർത്തി, ശ്രുതി ഹാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. തമിഴിലും തെലുങ്കിലും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വംശി തന്നെയാണ്. യൂറോപ്പിലും അമേരിക്കയിലൂമായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ഈ വർഷം പകുതിയോടെ തീയേറ്ററിലെത്തുമെന്നാണ് കരുതുന്നത്.