തമിഴ് സീരിയല്‍ താരം വിജെ ചിത്രയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: തമിഴ് സീരിയല്‍ താരവും അവതാരകയുമായ വിജെ ചിത്രയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചിത്രയുടെ ഭര്‍ത്താവ് ഹേംനാഥിന് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളും ചിത്രയുടെ അമ്മയും മാനസികമായി സമ്മര്‍ദ്ദം ചെലുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
സീരിയലില്‍ അഭിനയിച്ച ഒരു രംഗത്തെ ചൊല്ലി ഹേംനാഥും ചിത്രയുമായി വാഗ്വാദമുണ്ടായിരുന്നു. സീരിയല്‍ ലൊക്കേഷനില്‍ വെച്ച് ഇതേച്ചൊല്ലി ഹേംനാഥ് വഴക്കുണ്ടാക്കി. ഇതിന്റെ പേരില്‍ ഹേംനാഥിനെ ഉപേക്ഷിക്കാന്‍ ചിത്രയുടെ അമ്മ ആവശ്യപ്പെട്ടു. ഇവ നടിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന് പോലീസ് പറയുന്നു. മരണത്തിന് തൊട്ടുമുന്‍പ് ചിത്ര അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് പോലീസ് കണ്ടെത്തിയത്.
എന്നാല്‍ ചിത്രയുമായി താന്‍ വഴക്കിട്ടിട്ടില്ലെന്നാണ് അമ്മ പറഞ്ഞത്. ഇവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ബുധനാഴ്ചയാണ് ചിത്രയെ ചെന്നൈ നസ്രത്ത്പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.