കാളിദാസന്‍ കാഡ്ബറീസിന്റെ പരസ്യത്തില്‍

നടന് ജയറാമിന്റെ മകന് കാളിദാസന് അഭിനയിച്ച കാഡ്ബറീസ് സില്ക്കിന്റെ പരസ്യം വൈറലാകുന്നു. ഇന്നലെ യൂട്യൂബില് അപ് ലോഡ് ചെയ്ത പരസ്യം 35000 ലധികം ആളുകളാണ് കണ്ടത്.
 | 
കാളിദാസന്‍ കാഡ്ബറീസിന്റെ പരസ്യത്തില്‍

കൊച്ചി: നടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ അഭിനയിച്ച കാഡ്ബറീസ് സില്‍ക്കിന്റെ പരസ്യം വൈറലാകുന്നു. ഇന്നലെ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത പരസ്യം 35000 ലധികം ആളുകളാണ് കണ്ടത്.

ബാലാജീ തരണീന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഒരു പക്ക കഥൈ’യിലൂടെ കാളിദാസന്‍ അഭിനയ രംഗത്തേക്ക് തിരിച്ച് വരികയാണ്. 2000 ല്‍ ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് 2003ല്‍ പുറത്തിറങ്ങിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലും കാളിദാസ് മികച്ച വേഷം ചെയ്തിരുന്നു.