മരുതനായകം പൂർത്തിയാക്കാൻ പണമില്ല; 100 രൂപാ വീതം പത്ത് ലക്ഷം പേർ തന്നാൽ തീർക്കാമെന്ന് കമലഹാസൻ

തന്റെ സ്വപ്ന സിനിമയായ മരുതനായകം പൂർത്തിയാക്കാത്തത് പണമില്ലാത്തതിനാലാണെന്ന് കമലഹാസന്റെ വെളിപ്പെടുത്തൽ. അറുപതാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഒരു തമിഴ് റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഉലകനായകൻ ഇങ്ങനെ പറഞ്ഞത്. സിനിമയുടെ ഷൂട്ടിംഗ് തീർക്കണമെങ്കിൽ 100 കോടി രൂപ ആവശ്യമാണ്. അതില്ലാത്തതുകൊണ്ടാണ് അത് മുടങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 | 
മരുതനായകം പൂർത്തിയാക്കാൻ പണമില്ല; 100 രൂപാ വീതം പത്ത് ലക്ഷം പേർ തന്നാൽ തീർക്കാമെന്ന് കമലഹാസൻ


ചെന്നൈ:
തന്റെ സ്വപ്‌ന സിനിമയായ മരുതനായകം പൂർത്തിയാക്കാത്തത് പണമില്ലാത്തതിനാലാണെന്ന് കമലഹാസന്റെ വെളിപ്പെടുത്തൽ. അറുപതാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഒരു തമിഴ് റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഉലകനായകൻ ഇങ്ങനെ പറഞ്ഞത്. സിനിമയുടെ ഷൂട്ടിംഗ് തീർക്കണമെങ്കിൽ 100 കോടി രൂപ ആവശ്യമാണ്. അതില്ലാത്തതുകൊണ്ടാണ് അത് മുടങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴിൽ 100 കോടി മുടക്കിയെന്ന് അവകാശപ്പെടുന്ന സിനിമകൾ ഇപ്പോൾ പുറത്തുവാരാറുണ്ട്. എന്നാൽ ഇവയൊന്നും യാഥാർത്ഥത്തിൽ അത്രയും പണം മുടക്കി നിർമ്മിക്കുന്നവയല്ല. പ്രൊമോഷന്റെ ഭാഗമായി ബജറ്റ് കൂട്ടിപ്പറയുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ മരുതനായകം 100 കോടി ഉണ്ടെങ്കിലും തീരില്ല. തന്റെ പ്രതിഫലം ഒഴിവാക്കിയുള്ള തുകയാണ് ഇതെന്നും കമലഹാസൻ പറഞ്ഞു.

തമിഴ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലാണ് മരുതനായകം പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നത്. അതിനാലാണ് ചിത്രത്തിന്റെ ബജറ്റ് ഇത്ര ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഷൂട്ടിംഗ് ആരംഭിച്ച മരുതനായകം നിർമ്മാതാക്കൾ പിൻമാറിയതിനേത്തുടർന്നാണ് മുടങ്ങിയത്. തന്റെ സ്വപ്‌ന പദ്ധതി എന്നായിരുന്നു കമലഹാസൻ ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

കമലഹാസന്റെ റേഡിയോ അഭിമുഖം താഴെ കേൾക്കാം.

 

മരുതനായകത്തിന്റെ ടീസർ