കപ്പലിന്റെ സംഗീതം പുറത്തിറക്കുന്നത് എ.ആർ റഹ്മാനും വിജയ്‌യും ചേർന്ന്
നവാഗത കാർത്തിക് ജി ക്രിഷിന്റെ ചിത്രം കപ്പലിന്റെ സംഗീതം പുറത്തിറക്കുന്നത് എ.ആർ റഹ്മാനും ഇളയദളപതി വിജയ്യും വിക്രമും ചേർന്ന്.
| Nov 19, 2014, 16:22 IST

നവാഗത കാർത്തിക് ജി ക്രിഷിന്റെ ചിത്രം കപ്പലിന്റെ സംഗീതം പുറത്തിറക്കുന്നത് എ.ആർ റഹ്മാനും ഇളയദളപതി വിജയ്യും വിക്രമും ചേർന്ന്. അടുത്ത ശനിയാഴ്ച്ച ചെന്നൈയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിജയ്‌യും റഹ്മാനും ചേർന്ന് സംഗീതവും വിക്രം ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറക്കും.
കാർത്തിക് ജി ക്രിഷ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൈഭവ് റെഡ്ഡിയും സോനം ബജ്‌വയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ കരുണാകരൻ, വിടിവി ഗണേഷ്, അർജുനൻ, വെങ്കട് സുന്ദർ, കാർത്തിക് പ്രിയദർശൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എസ് പിച്ചേഴ്‌സ്, ഐ സ്റ്റുഡിയോ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ പിഎൽ അരുൾരാജ്, സെന്തിൽ, സുതൻ, ജയറാം, ത്യാഗ രാജൻ, ഉമശങ്കർ, ഗുരുപ്രസാദ്, മൈക്ക ലിനോൺ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

