100 കോടി ക്ലബിൽ ഇടം നേടി ഇളയദളപതിയുടെ കത്തി
വിജയ് നായകനായ 'കത്തി' നൂറുകോടി ക്ലബിൽ ഇടം നേടി. മുരുഗോദോസ് സംവിധാനം ചെയ്ത ചിത്രം രണ്ടാഴ്ച്ചക്കുളളിൽ തന്നെ നൂറുക്കോടി ക്ലബിൽ സ്ഥാനം പിടിച്ചു. മുരുകദോസ് സംവിധാനം ചെയ്ത തുപ്പാക്കിയും ഹോളിഡെ-എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടിയും 100 കോടി നേടുന്ന സിനിമകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.
| Nov 3, 2014, 16:18 IST
ചെന്നൈ: വിജയ് നായകനായ ‘കത്തി’ നൂറുകോടി ക്ലബിൽ ഇടം നേടി. മുരുഗോദോസ് സംവിധാനം ചെയ്ത ചിത്രം രണ്ടാഴ്ച്ചക്കുളളിൽ തന്നെ നൂറുക്കോടി ക്ലബിൽ സ്ഥാനം പിടിച്ചു. മുരുകദോസിന്റെ തുപ്പാക്കിയും ഹോളിഡെ-എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടിയും 100 കോടി നേടുന്ന സിനിമകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.
കേരളത്തിൽ നിന്ന് മാത്രം എട്ട് കോടിയാണ് ഗ്രോസ് കളക്ഷനായി ചിത്രത്തിന് ലഭിച്ചത്. തുപ്പാക്കിക്ക് ശേഷം നൂറു കോടി ക്ലബിൽ ഇടം നേടുന്ന വിജയ്‌യുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് കത്തി.

