കൊറോണ ദുരിതാശ്വാസത്തുക സംബന്ധിച്ച് തര്‍ക്കം; രജനി ആരാധകന് വിജയ് ആരാധകനെ കൊലപ്പെടുത്തി
രജനികാന്ത് ആരാധകനും വിജയ ആരാധകനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വിജയ് ആരാധകന് കൊല്ലപ്പെട്ടു.
Apr 24, 2020, 17:38 IST
| 
ചെന്നൈ: രജനികാന്ത് ആരാധകനും വിജയ ആരാധകനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വിജയ് ആരാധകന് കൊല്ലപ്പെട്ടു. ചെന്നൈ മാരക്കാണത്താണ് സംഭവമുണ്ടായത്. കൊറോണ ദുരിതാശ്വാസത്തിന് താരങ്ങള്‍ നല്കിയ സംഭാവനയെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
രജനി ആരാധകനായ എ. ദിനേശ് ബാബു എന്നയാളും വിജയ് ആരാധകനായ യുവ്രാജും തമ്മിലായിരുന്നു തര്‍ക്കം. രജനികാന്ത് നല്കിയതിനേക്കാള് കൂടുതല്‍ തുക വിജയ് നല്‍കിയെന്ന് പറഞ്ഞതാണ് തര്‍ക്കത്തിന് കാരണം.വാക്കേറ്റത്തിനിടയില്‍ ദിനേശ്ബാബു യുവ്രാജിനെ ആക്രമിച്ചു.
സംഭവസ്ഥലത്ത് തന്നെ യുവ്രാജ് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ദിനേശ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവ്രാജിന്റെ മൃതദേഹം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.