ബാഹുബലിക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് മുന്നില്‍ വലിയ നിര
എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്ക് ടിക്കറ്റ് അഡ്വാന്സ് ബുക്കിംഗിന് മള്ട്ടിപ്ലക്സുകല്ക്കു മുന്നില് വന് ജനത്തിരക്ക്. ഹൈദരാബാദില് ഒരു മൈലോളമാണ് ആരാധകരുടെ നിര നീണ്ടത്. ജൂലൈ പത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര് കാത്തിരിക്കുന്നത്.
| Jul 8, 2015, 19:22 IST
ഹൈദരാബാദ്: എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്ക് ടിക്കറ്റ് അഡ്വാന്സ് ബുക്കിംഗിന് മള്ട്ടിപ്ലക്സുകല്ക്കു മുന്നില് വന് ജനത്തിരക്ക്. ഹൈദരാബാദില് ഒരു മൈലോളമാണ് ആരാധകരുടെ നിര നീണ്ടത്. ജൂലൈ പത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര് കാത്തിരിക്കുന്നത്.
ഹൈദരാബാദിലെ മള്‍ട്ടിപ്ലക്‌സിനു മുന്നില്‍ കണ്ട ഒരു കിലോമീറ്ററിലേറെ നീളുന്ന ക്യൂവിന്റെ ദൃശ്യം ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.
250 കോടി രൂപ മുതല്‍ മുടക്കില്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് ബാഹുബലി നിര്‍മിച്ചത്. ഇതിന്റെ ഹിന്ദി, മലയാളം ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പുകളും പത്താം തിയതി റിലീസ് ചെയ്യും.
വീഡിയോ കാണാം


