നടി മായക്കെതിരെയുള്ള മീ.ടു ഫെയിസ്ബുക്ക് പോസ്റ്റ് അനന്യ പിന്‍വലിച്ചു
ചെന്നൈ: തമിഴ് നടി മായാ എസ് കൃഷ്ണനെതിരെയുള്ള മീ.ടൂ ഫെയിസ്ബുക്ക് പോസ്റ്റ് തിയേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് പിന്‍വലിച്ചു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ ഫെയിസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് അനന്യ അറിയിച്ചു. അനന്യയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി മായയും നേരത്തെ വ്യക്തമാക്കിയിരുന്നു. അനന്യ ഉന്നയിച്ച ലൈംഗിക പീഡനാരോപണങ്ങള്‍ തികച്ചും വ്യാജമാണെന്നായിരുന്നു മായ പ്രതികരിച്ചത്.
അനന്യ തീയേറ്ററുമായി ബന്ധപ്പെട്ടാണ് മായയെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം വളര്‍ന്ന് ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. എന്നാല്‍ കുറച്ചുകാലത്തിന് ശേഷം തന്റെ ജീവിതത്തില്‍ അനാവശ്യ അധികാരങ്ങളെടുക്കുകയും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അകറ്റാന്‍ മായ ശ്രമിക്കുകയും ചെയ്തതായി അനന്യ പറയുന്നു.
പതിനെട്ട് വയസ് മാത്രം പ്രായമുള്ള സമയത്ത് തന്നെ അവരുടെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. പീഡനം തുറന്നു പറയാന്‍ കാരണമായത് കെ.കെ എന്ന വ്യക്തിയാണെന്നും അനന്യ വ്യക്തമാക്കി. മഗളിര്‍ മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രസിദ്ധയായ മായ, രജനികാന്ത് നായകനായ 2.0 വിലും പ്രധാന വേഷം ചെയ്യുന്നുണ്ട്.