വിവാഹം ആരാധകരെ അറിയിക്കും; വിവാഹ നിശ്ചയ വാര്‍ത്ത സ്ഥിരീകരിച്ച് നയന്‍താര

സംവിധായകന്‍ വിഘ്‌നേശ് ശിവനുമായുള്ള വിവാഹ നിശ്ചയ വാര്‍ത്ത സ്ഥിരീകരിച്ച് നയന്‍താര.
ചെന്നൈ: സംവിധായകന്‍ വിഘ്‌നേശ് ശിവനുമായുള്ള വിവാഹ നിശ്ചയ വാര്‍ത്ത സ്ഥിരീകരിച്ച് നയന്‍താര. വിവാഹം ആരാധകരെ അറിയിക്കുമെന്ന് തമിഴ് ചാനലായ വിജയ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹ നിശ്ചയമെന്നും തികച്ചു സ്വകാര്യമായ ചടങ്ങായിരുന്നു അതെന്നും താരം വെളിപ്പെടുത്തി.
കഴിഞ്ഞ മാര്‍ച്ചില്‍ കയ്യില്‍ മോതിരം ധരിച്ച നയന്‍താരയുടെ ചിത്രം വിഘ്നേഷ് ശിവന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വിരലോട് ഉയിര്‍ കൂട കോര്‍ത്ത്,' എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് ചിത്രം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
നെട്രിക്കണ്‍ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് വിവാഹ നിശ്ചയം സംബന്ധിച്ചുള്ള വിവരങ്ങള്‍ താരം വെളിപ്പെടുത്തിയത്. 2015ല്‍ വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ തിരിച്ചുവരവ് നടത്തിയത്.