രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത്

രാഷ്ട്രീയത്തിലേക്കിറങ്ങാൻ പദ്ധതിയില്ലെന്ന് സ്റ്റൈൽ മന്നൻ രജനികാന്ത്. രാഷ്ട്രീയത്തിൽ ചേരുമോയെന്ന് ചോദിച്ച എൻ.ഡി.ടി.വി ലേഖകനോടാണ് രജനിയുടെ പ്രതികരണം. 45-ാംമത് ഗോവൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ബി.ജെ.പിയുൾപ്പെടെയുള്ള പാർട്ടികൾ താരത്തെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ ശ്രമം നടത്തി കൊണ്ടിരിക്കെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
 | 

രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത്
പനാജി:
രാഷ്ട്രീയത്തിലേക്കിറങ്ങാൻ പദ്ധതിയില്ലെന്ന് സ്‌റ്റൈൽ മന്നൻ രജനികാന്ത്. രാഷ്ട്രീയത്തിൽ ചേരുമോയെന്ന് ചോദിച്ച എൻ.ഡി.ടി.വി ലേഖകനോടാണ് രജനിയുടെ പ്രതികരണം. 45-ാംമത് ഗോവൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ബി.ജെ.പിയുൾപ്പെടെയുള്ള പാർട്ടികൾ താരത്തെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ ശ്രമം നടത്തി കൊണ്ടിരിക്കെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ദൈവം അനുവദിച്ചാൽ താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് രജനികാന്ത് തന്റെ ഏറ്റവും പുതിയ ചിത്രമായ ലിംഗയുടെ ഓഡിയോ റിലീസ് ചടങ്ങിൽ വച്ച് പറഞ്ഞിരുന്നു. രാഷ്ട്രീത്തിന്റെ ആഴവും അപകടവും തനിക്ക് ബോധ്യമുണ്ടെന്നും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഭയമില്ലെന്നും താരം പറഞ്ഞിരുന്നു.