ലോക്ക് ഡൗണില്‍ തീയേറ്ററുകളില്ല; ജ്യോതികയുടെ ‘പൊന്മകള് വന്താല്‍’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും
ലോക്ക് ഡൗണില്‍ തീയേറ്ററുകള്‍ ഇല്ലാത്തതിനാല്‍ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങി ജ്യോതിക നായികയായെത്തുന്ന തമിഴ് ചിത്രം പൊന്മകള് വന്താല്‍.
Apr 25, 2020, 13:15 IST
| 
ചെന്നൈ: ലോക്ക് ഡൗണില്‍ തീയേറ്ററുകള്‍ ഇല്ലാത്തതിനാല്‍ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങി ജ്യോതിക നായികയായെത്തുന്ന തമിഴ് ചിത്രം പൊന്മകള് വന്താല്‍. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴില്‍ ആദ്യമായാണ് ഒരു സിനിമ ഒടിടി റിലീസ് ചെയ്യുന്നത്.
മെയ് ആദ്യം ചിത്രം ഫോണുകളില്‍ ഉള്‍പ്പെടെ കാണാനാകും. മാര്‍ച്ച് 27ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ക് ഡൗണിനെത്തുടര്‍ന്ന് തീയേറ്ററുകളില്‍ എത്തിക്കാനാകാതെ വരികയായിരുന്നു.
ജ്യോതികയ്ക്കൊപ്പം പാര്ത്ഥിപന്, ഭാഗ്യരാജ്, പാണ്ഡ്യരാജന്, പ്രതാപ് പോത്തന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജെ.ജെ.ഫ്രെഡ്രിക് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 2ഡി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നടന് സൂര്യയും രാജശേഖര്‍ പാണ്ഡ്യനും ചേര്‍ന്നാണ് നിര്‍മാണം.