തമിഴ്താരം പ്രേംജി അമരന് മലയാളികളുടെ ‘പൊങ്കാല മഹോത്സവം’

: കേരളത്തിൽ മദ്യം നിരോധിച്ചത് നല്ലതായില്ലേ എന്ന് ഫേസ്ബുക്കിൽ കുറിച്ച തമിഴ് താരം പ്രേംജി അമരന്റെ പേജിൽ മലയാളികളുടെ 'പൊങ്കാല'. കോട്ടയത്തേക്കുള്ള ദൂരം കാണിക്കുന്ന സൈൻ ബോർഡിന്റെ ഫോട്ടോഷോപ്പ് ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്ത അദ്ദേഹം അതിന് അടിക്കുറിപ്പായി മലയാളികളെ പരിഹസിച്ച് ഒരു കുറിപ്പും എഴുതിയിരുന്നു. ഇതാണ് മലയാളികളെ പ്രകോപിച്ചത്.
 | 

തമിഴ്താരം പ്രേംജി അമരന് മലയാളികളുടെ ‘പൊങ്കാല മഹോത്സവം’
കൊച്ചി: കേരളത്തിൽ മദ്യം നിരോധിച്ചത് നല്ലതായില്ലേ എന്ന് ഫേസ്ബുക്കിൽ കുറിച്ച തമിഴ് താരം പ്രേംജി അമരന്റെ പേജിൽ മലയാളികളുടെ ‘പൊങ്കാല’. കോട്ടയത്തേക്കുള്ള ദൂരം കാണിക്കുന്ന സൈൻ ബോർഡിന്റെ ഫോട്ടോഷോപ്പ് ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്ത അദ്ദേഹം അതിന് അടിക്കുറിപ്പായി മലയാളികളെ പരിഹസിച്ച് ഒരു കുറിപ്പും എഴുതിയിരുന്നു. ഇതാണ് മലയാളികളെ പ്രകോപിച്ചത്.
പ്രേംജി ഇട്ട പോസ്റ്റിൽ ഫോട്ടോഷോപ്പ് ചിത്രമാണ് ഉപയോഗിച്ചതെന്നും പോസ്റ്റ് മലയാളികളെ അവഹേളിക്കുന്നതാണെന്നുമാണ് പൊങ്കാലക്കാരുടെ വാദം. ഇന്നു രാവിലെ തുടങ്ങിയ പൊങ്കാലയിൽ നിരവധി ആളുകൾ പങ്കെടുത്തു. ഇതിൽ നിരവധി പേർ മലയാളത്തിലാണ് കമന്റ് ചെയ്തിരിക്കുന്നത്. പ്രേംജിയെ തെറി വിളിക്കുന്നില്ലെന്നും തെറി വിളിച്ചാൽ ഷറപ്പോവയെപ്പോലെയും മിച്ചൽ ജോൺസനെപ്പോലെയും വലുതായിപ്പോകുമെന്നും ചിലർ കമന്റിട്ടുണ്ട്. എന്തായാലും പ്രേംജിയുടെ പേജിലെ പൊങ്കാല അവസാനിച്ചിട്ടില്ല.

 

തമിഴ്താരം പ്രേംജി അമരന് മലയാളികളുടെ ‘പൊങ്കാല മഹോത്സവം’