കോവിഡ് ബാധിതനായ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം. അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. 5-ാം തിയതിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രി അറിയിച്ചു.
आज मेरी कोरोना टेस्ट रिपोर्ट नेगेटिव आई है।
मैं ईश्वर का धन्यवाद करता हूँ और इस समय जिन लोगों ने मेरे स्वास्थ्यलाभ के लिए शुभकामनाएं देकर मेरा और मेरे परिजनों को ढाढस बंधाया उन सभी का ह्रदय से आभार व्यक्त करता हूँ।
डॉक्टर्स की सलाह पर अभी कुछ और दिनों तक होम आइसोलेशन में रहूँगा।— Amit Shah (@AmitShah) August 14, 2020
നിലവില്‍ ഒരു സംഘം വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. കഴിഞ്ഞ അഞ്ചാം തിയതിയാണ് താന്‍ കോവിഡ് ബാധിതനാണെന്ന വിവരം എസ്പി ബാലസുബ്രഹ്മണ്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമേ തനിക്ക് ഉള്ളുവെന്നും വീട്ടില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
എങ്കിലും മറ്റുള്ളവരുടെ സുരക്ഷയെ കരുതി താന്‍ ചികിത്സക്കായി ആശുപത്രിയിലേക്ക് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.