എസ്പിയുടെ നില ഗുരുതരമായി തുടരുന്നു; ആരോഗ്യനില സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് മകന്

ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് മകന് എസ്.പി.ചരണ്‍. തന്റെ പിതാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ചരണ്‍ ട്വിറ്റര്‍ വീഡിയോയില്‍ വ്യക്തമാക്കി. എസ്.പിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായെന്നുമായിരുന്നു വാര്‍ത്ത.
രാവിലെ ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ചരണിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. എന്നാല്‍ പിതാവിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് തനിക്ക് മാത്രമാണ് ലഭിക്കുകയെന്നും താനാണ് മാധ്യമങ്ങള്‍ക്ക് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പ്രചരിച്ചത് അഭ്യൂഹങ്ങള്‍ മാത്രമാണ്. അച്ഛന്റെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും പൊസിറ്റീവ് ആണെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
എങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. രോഗം കൂടുന്നില്ല എന്നത് ശുഭ പ്രതീക്ഷ നല്കുന്നു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം നടത്തി.
വീഡിയോ കാണാം
#SPB உடல்நிலை குறித்து #SPBCharan #Latestnews #SPBalasubramaniam #SPBalasubramanyam pic.twitter.com/55NNyDPs9P
— Actor Kayal Devaraj (@kayaldevaraj) August 24, 2020