എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ചെന്നൈ: കോവിഡ് ചികിത്സയില്‍ കഴിയുന്ന എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പരിശോധനാഫലം നെഗറ്റീവ്. എസ്പിബിയുടെ മകന് എസ്.പി.ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈ എംജിഎം ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ കഴിയുന്നത്. വെന്റിലേറ്ററില്‍ തന്നെ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ചരണ്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 5നാണ് എസ്പിബിയെ കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം തന്നെ ഫെയിസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം ആരാധകരെ അറിയിക്കുകയായിരുന്നു. വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ കുടുംബത്തിലെ മറ്റുള്ളവരുടെ സുരക്ഷ പരിഗണിച്ച് ആശുപത്രിയിലേക്ക് മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പിന്നീട് അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന വാര്‍ത്തയാണ് പുറത്തു വന്നത്. തെലുങ്ക് ടിവി ഷോയില്‍ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്നും ഇതിനിടെ വാര്‍ത്തകള്‍ പരന്നു. ഈ ഷോയില്‍ പങ്കെടുത്ത ഗായിക മാളവികയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മാള വികയാണ് എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം പകര്‍ത്തിയതെന്ന് പിന്നീട് സോഷ്യല്‍ മീഡിയ ആരോപിച്ചു. എന്നാല്‍ എന്നാല്‍ എസ്.പി.ബിക്ക് രോഗം സ്ഥിരീകരിച്ചതിന് ശേഷമാണ് തനിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് മാളവിക വ്യക്തമാക്കിയിരുന്നു.