തമിഴ് താരം വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി
ഇളയദളപതി വിജയ്ക്ക് ഒരുലക്ഷം രൂപ പിഴചുമത്തി മദ്രാസ് ഹൈക്കോടതി.
Jul 13, 2021, 14:55 IST
| 
ചെന്നൈ: ഇളയദളപതി വിജയ്ക്ക് ഒരുലക്ഷം രൂപ പിഴചുമത്തി മദ്രാസ് ഹൈക്കോടതി. തുക രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാനാണ് നിര്‍ദേശം. ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് പ്രവേശന നികുതി ചുമത്തിയതിന് എതിരെ താരം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്ന റോള്‍സ് റോയ്‌സ് കാറിന് ചുമത്തിയ പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്താണ് വിജയ് ഹൈക്കോടതിയെ സമീപിതച്ചത്. എന്നാല്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു. സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ ഹീറോയായി മാറരുതെന്ന് കോടതി പറഞ്ഞു. കൃത്യമായി നികുതി നല്‍കി ആരാധകര്‍ക്ക് മാതൃകയാകണമെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.