ഐയിൽ സുരേഷ് ഗോപിക്ക് വളരെ പ്രാധാന്യമുള്ള വേഷം: വിക്രം

ഷങ്കറിന്റെ ബ്രമാണ്ഡ ചിത്രം ഐയിൽ സുരേഷ് ഗോപിക്ക് വളരെ പ്രാധാന്യമുള്ള വേഷമാണെന്ന് നടൻ വിക്രം. സസ്പെൻസ് നിലനിൽക്കുന്നതിനാണ് പല കഥാപാത്രങ്ങളെയും പോലെ ടീസറിലും ട്രെയിലറിലും സുരേഷ് ഗോപിയെ കാണാത്തതെന്നും വിക്രം പറഞ്ഞു. ഐയുടെ പ്രമോഷന് വേണ്ടി കൊച്ചി ലുലു മാളിലെത്തിയപ്പോഴാണ് വിക്രം ഇക്കാര്യം പറഞ്ഞത്. വിക്രമിനോടൊപ്പം ചിത്രത്തിലെ നായിക ആമി ജാക്സണുമുണ്ടായിരുന്നു.
 | 
ഐയിൽ സുരേഷ് ഗോപിക്ക് വളരെ പ്രാധാന്യമുള്ള വേഷം: വിക്രം

കൊച്ചി: ഷങ്കറിന്റെ ബ്രമാണ്ഡ ചിത്രം ഐയിൽ സുരേഷ് ഗോപിക്ക് വളരെ പ്രാധാന്യമുള്ള വേഷമാണെന്ന് നടൻ വിക്രം. സസ്‌പെൻസ് നിലനിൽക്കുന്നതിനാണ് പല കഥാപാത്രങ്ങളെയും പോലെ ടീസറിലും ട്രെയിലറിലും സുരേഷ് ഗോപിയെ കാണാത്തതെന്നും വിക്രം പറഞ്ഞു. ഐയുടെ പ്രമോഷന് വേണ്ടി കൊച്ചി ലുലു മാളിലെത്തിയപ്പോഴാണ് വിക്രം ഇക്കാര്യം പറഞ്ഞത്. വിക്രമിനോടൊപ്പം ചിത്രത്തിലെ നായിക ആമി ജാക്‌സണുമുണ്ടായിരുന്നു.

താരപദവിക്ക് വേണ്ടി ഓടിനടന്ന് സിനിമ ചെയ്യാനില്ലെന്നും നല്ല സിനിമകൾ മാത്രം മതിയെന്ന് വിക്രം പറഞ്ഞു. ഐ എന്ന സിനിമ പൂർത്തിയാക്കാൻ എടുത്ത സമയത്ത് ഒമ്പത് സിനിമകൾ വരെ ചെയ്യാമായിരുന്നു. ഇത് വേണ്ടെന്ന് വച്ചത് ഈ സിനിമയും കഥാപാത്രവും അത്രയേറെ വ്യത്യസ്തമായതിനാലാണെന്നും വിക്രം കൂട്ടിച്ചേർത്തു.

ടീസറിലോ പോസ്റ്ററിലോ ട്രെയിലറിലോ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് ഷങ്കറുമായുള്ള അഭിപ്രായവ്യത്യാസം കാരണം ചിത്രത്തിൽ നിന്നും സുരേഷ് ഗോപിയുടെ ചില ഭാഗങ്ങൾ വെട്ടിമാറ്റിയെന്നു വാർത്തകൾ പ്രചരിച്ചിരുന്നു. ഐയുടെ ഓഡിയോ ലോഞ്ചിലും സുരേഷ് ഗോപിയുടെ അഭാവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 14നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.