ഉത്തമവില്ലൻ ഏപ്രിൽ 2ന്

പ്രേക്ഷകർ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രം ഉത്തമവില്ലൻ ഏപ്രിൽ 2ന് റിലീസ് ചെയ്യും. യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെ കമലഹാസനാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് മാർച്ച് ഒന്നിന് നടക്കും.
 | 

ചിത്രത്തിന്റെ ടീസറിന് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഉത്തമൻ എന്ന നാടകപ്രവർത്തകനായും മനോരഞ്ജൻ എന്ന സിനിമാതാരത്തേയുമാണ് കമൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തിരുപ്പതി ബ്രദേഴ്‌സിന്റേയും രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റേയും ബാനറിൽ എൻ ലിംഗുസാമിയും കമൽഹാസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയറാം, ഉർവശി, ആൻഡ്രിയ, പാർവതി മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

വീഡിയോ കാണാം.