വനിത വിജയകുമാര്‍ വിവാഹിതയായി

നടിയും ബിഗ്ബോസ് താരവുമായ വനിത വിജയകുമാര്‍ വിവാഹിതയായി.ബോളിവുഡ്, ഹോളിവുഡ് വിഷ്വല്‍ ഇഫക്ട്സ് കലാകാരനായ പീറ്റര്‍ പോള്‍ ആണ് വരന്. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വനിതയുടെ പിതാവും സഹോദരങ്ങളും ചടങ്ങില്‍ പങ്കെടുത്തില്ല. വനിതയുടെ മൂന്നാം വിവാഹമാണ് ഇത്.
2000ലായിരുന്നു വനിതയുടെ ആദ്യ വിവാഹം. ആകാശ് ആയിരുന്നു വരന്. 1995ല്‍ ചന്ദ്രലേഖയിലൂടെ അഭിനയ രംഗത്തെത്തിയ വനിത വിവാഹത്തോടെ സിനിമ വിട്ടു. 2007ല്‍ ഇവര്‍ വിവാഹമോചിതരായി. ്അതേ വര്‍ഷം തന്നെ ആനന്ദ് ജയ് രാജന് എന്ന ബിസിനസുകാരനെ വനിത വിവാഹം ചെയ്തു.
ഈ ബന്ധവും അധികനാള്‍ നീണ്ടില്ല. 2012ല്‍ ഇവര്‍ പിരിഞ്ഞു. 2013ല്‍ വനിത വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ചന്ദ്രലേഖയ്ക്ക് ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായിരുന്ന വനിത ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തി. പിന്നീട് 1999ല്‍ സീരിയലുകളിലേക്ക് ചേക്കേറിയ നടി ടിവി ഷോകളില്‍ സജീവമായിരുന്നു. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ മൂന്നാം സീസണിലൂടെയാണ് വനിത അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ടത്.