വാളുപയോഗിച്ച് കേക്ക് മുറിച്ചത് വിവാദമായി; ക്ഷമ ചോദിച്ച് വിജയ് സേതുപതി

പിറന്നാള് കേക്ക് വാള് ഉപയോഗിച്ച് മുറിച്ചത് വിവാദമായതിനെ തുടര്ന്ന് ക്ഷമാപണവുമായി വിജയ് സേതുപതി
 | 
വാളുപയോഗിച്ച് കേക്ക് മുറിച്ചത് വിവാദമായി; ക്ഷമ ചോദിച്ച് വിജയ് സേതുപതി

പിറന്നാള്‍ കേക്ക് വാള്‍ ഉപയോഗിച്ച് മുറിച്ചത് വിവാദമായതിനെ തുടര്‍ന്ന് ക്ഷമാപണവുമായി വിജയ് സേതുപതി. ഇന്നാണ് വിജയ് സേതുപതിയുടെ 43-ാം പിറന്നാള്‍. പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന പിറന്നാളാഘോഷത്തിലാണ് വാള്‍ ഉപയോഗിച്ച് വിജയ് സേതുപതി കേക്ക് മുറിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് താരം മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ഓഫീസില്‍ വെച്ച് നടന്ന പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് ചര്‍ത്തയായിരിക്കുന്നത്. പട്ടക്കത്തി എന്ന് അറിയപ്പെടുന്ന വാള്‍ ഉപയോഗിച്ചാണ് അന്ന് കേക്ക് മുറിച്ചത്. പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഞാന്‍ ഇനി അഭിനയിക്കുന്നത്. ആ ചിത്രത്തില്‍ ഒരു പട്ടക്കത്തിയാണ് പ്രധാന കഥാപാത്രം. അതിനാലാണ് ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ആഘോഷത്തിനിടെ പട്ടക്കത്തി ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇതൊരു മോശം മാതൃകയാണ്.

ആളുകള്‍ക്കിടയില്‍ അത് ചര്‍ച്ചയാകുകയും ചെയ്തു. ചിത്രം ആരെയെങ്കിലും ബുദ്ധിമുട്ടിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ എന്റെ ഭാഗത്തു നിന്ന് കൂടുതല്‍ ശ്രദ്ധയുണ്ടാകുമെന്ന് അറിയിക്കാനാണ് താന്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നതെന്നും വിജയ് സേതുപതി വ്യക്തമാക്കി.

வணக்கம்,

எனது பிறந்த நாளை முன்னிட்டு வாழ்த்து தெரிவித்துள்ள திரையுலக பிரபலங்கள், ரசிகர்கள் என அனைவருக்கும் நன்றி. இதனை…

Posted by Vijay Sethupathi on Friday, January 15, 2021