തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ വിജയ് യേശുദാസ്
അവൻ എന്ന മലയാള ചിത്രത്തിൽ ബാലയ്ക്കൊപ്പം അഭിനയിച്ച് വെളളിത്തിരയിൽ പ്രവേശിച്ച ഗായകൻ വിജയ് യേശുദാസ് തമിഴിൽ അഭിനയിക്കാനൊരുങ്ങുന്നു. ധനുഷ് നായകനാവുന്ന മാരി എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.
| Dec 13, 2014, 12:20 IST

അവൻ എന്ന മലയാള ചിത്രത്തിൽ ബാലയ്ക്കൊപ്പം അഭിനയിച്ച് വെളളിത്തിരയിൽ പ്രവേശിച്ച ഗായകൻ വിജയ് യേശുദാസ് തമിഴിൽ അഭിനയിക്കാനൊരുങ്ങുന്നു. ധനുഷ് നായകനാവുന്ന മാരി എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. വായ് മൂടി പേസവും എന്ന ചിത്രത്തിന് ശേഷം ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരി. കാജൽ അഗർവാളാണ് നായിക.
ധനുഷിനെ കൂടാതെ റോബോ ശങ്കർ, കാളി വെങ്കിട് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബാലാജി മോഹൻ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദ്രരാണ്. വണ്ടർബാർ ഫിലിംസ് മാജിക്ക് ഫ്രംയിസ് എന്നിവയുടെ ബാനറിൽ ആർ.ശരത്കുമാർ, രാധിക ശരത്കുമാർ, ലെസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.

