ബ്രാവോയുടെ ഡാൻസുമായി ഉല

വെസ്റ്റന്റീസ് താരം ഡ്വെയ്ൻ ബ്രാവോയുടെ ഡാൻസ് പണ്ടേ പ്രശസ്തമാണ്. ടീം വിജയിക്കുമ്പോഴും വിക്കറ്റ് നേടുമ്പോഴുമൊക്കെ ഡാൻസ് കളിക്കുന്ന ബ്രാവോ ഡാൻസുമായി തമിഴകത്തേയ്ക്ക് എത്തുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ഡ്വെയ്ൻ ബ്രാവോ നൃത്തം ചെയ്യുന്നത് സ്വന്തം ടീമിനുവേണ്ടിയല്ല. മറിച്ച് ഉല എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ്.
 | 

ബ്രാവോയുടെ ഡാൻസുമായി ഉല
വെസ്റ്റന്റീസ് താരം ഡ്വെയ്ൻ ബ്രാവോയുടെ ഡാൻസ് പണ്ടേ പ്രശസ്തമാണ്. ടീം വിജയിക്കുമ്പോഴും വിക്കറ്റ് നേടുമ്പോഴുമൊക്കെ ഡാൻസ് കളിക്കുന്ന ബ്രാവോ ഡാൻസുമായി തമിഴകത്തേയ്ക്ക് എത്തുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരമായ ഡ്വെയ്ൻ ബ്രാവോ നൃത്തം ചെയ്യുന്നത് സ്വന്തം ടീമിനുവേണ്ടിയല്ല. മറിച്ച് ഉല എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ്. ബ്രാവോയുടെ ഡപ്പാംകൂത്ത് ചുവടുകളുള്ള ഉലയിലെ യേൻ ഡാ എന്ന ഗാനം പുറത്തിറങ്ങി.

ഗാനാബാലയും നവീൻമാധവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാണ്ഡിശെൽവ്വത്തിന്റെ വരികൾക്ക് സാജൻ മാധവ് ഈണം പകർന്നിരിക്കുന്നു. മുരൺ എന്ന ചിത്രത്തിന്റെ സംവിധായകൻ രാജൻ മാധവിന്റെ രണ്ടാമത്തെ ചിത്രമാണ് ഉല. അജ്മൽ അമീർ, വിധാർഥ്, അശോക്, നന്ദൻ,ഗായത്രി, രാധിക ആപ്‌തേ, നിവേതിദ, നിവാസ്, പ്രിയ ബാനർജി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഡ്രീം ബ്രിഡ്ജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എൽ.വി ശ്രീകാന്ത്, യോഗേഷ്‌റാം, വിജയൻ വേലു തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.