യുവൻ ശങ്കർ രാജയ്ക്ക് മൂന്നാം വിവാഹം

തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ വീണ്ടും വിവാഹിതനായി. മലേഷ്യയിൽ ഫാഷൻ ഡിസൈനറായ സഫ്രുന്നിസയെയാണ് യുവൻ വിവാഹം കഴിച്ചത്. ഇന്നലെ തമിഴ്നാട്ടിലെ രാമനാഥപുരത്ത് വച്ചായിരുന്നു യുവൻ മൂന്നാം വട്ടവും വിവാഹിതനായത്.
 | 

യുവൻ ശങ്കർ രാജയ്ക്ക് മൂന്നാം വിവാഹം

ചെന്നൈ: തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ വീണ്ടും വിവാഹിതനായി. മലേഷ്യയിൽ ഫാഷൻ ഡിസൈനറായ സഫ്രുന്നിസയെയാണ് യുവൻ വിവാഹം കഴിച്ചത്. ഇന്നലെ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വച്ചായിരുന്നു യുവൻ മൂന്നാം വട്ടവും വിവാഹിതനായത്.

മുസ്ലിം മതാചാര പ്രകാരമായിരുന്നു യുവൻസഫ്രുന്നിസ വിവാഹം. ചടങ്ങിൽ യുവന്റെ സഹോദരി ഭവതാരിണിയും ഭർത്താവ് ശബരിയും പങ്കെടുത്തു. പിതാവ് ഇളയരാജ വിവാഹത്തിൽ പങ്കെടുത്തില്ല. സഫ്രുന്നിസ എന്ന പെൺകുട്ടിയുമായി യുവൻ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ വർഷം യുവൻ ഇസ്ലാം മതം സ്വീകരിച്ച് അബ്ദുൽ ഹാലിഖ് എന്നു പേരു മാറ്റിയിരുന്നു.

2005ൽ പിന്നണി ഗായിക സുജയയെയാണ് യുവൻ ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വിവാഹമോചനം നേടി. 2011ൽ ശില്പ മേനോനുമായിട്ടായിരുന്നു യുവന്റെ രണ്ടാം വിവാഹം.

 

യുവൻ ശങ്കർ രാജയ്ക്ക് മൂന്നാം വിവാഹം