സാഹോയുടെ ചിത്രീകരണത്തിനായി തകര്‍ത്തത് 37 കാറുകള്‍! മേക്കിംഗ് വീഡിയോ കാണാം
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തിയ സാഹോയുടെ ആക്ഷന്‍ ചിത്രീകരണത്തിനായി തകര്‍ത്തത് 37 കാറുകള്‍
| Sep 10, 2019, 16:04 IST
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തിയ സാഹോയുടെ ആക്ഷന്‍ ചിത്രീകരണത്തിനായി തകര്‍ത്തത് 37 കാറുകള്‍. അഞ്ച് ട്രക്കുകളും ഇതിനൊപ്പം തകര്‍ത്തു. എന്നാല്‍ ആക്ഷന്‍ രംഗങ്ങളുടെ പൂര്‍ണ്ണതയ്ക്കായി ചിത്രത്തിന്റെ കലാസംവിധായകന്‍ സാബു സിറിള്‍ നിര്‍മിച്ച പ്രത്യേക വാഹനങ്ങളാണ് ചിത്രീകരണത്തില്‍ തകര്‍ത്തത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ട വീഡിയോയ്ക്ക് ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളില്‍ 400 കോടി ക്ലബില്‍ ഇടം നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

@shraddhakapoor @sujeethsign @neilnitinmukesh @apnabhidu @chunkypanday @arunvijayno1 @mandirabedi @maheshmanjrekar @sharma_murli @vennelakish @uvcreationsofficial @bhushankumar @tseries.official @officialsaahomovie