'സിനിമയെ അത്രത്തോളം സ്നേഹിക്കുകയും മനസിലാക്കി പഠിക്കുകയും ചെയ്ത സംവിധായകൻ'; കെ.ജി ജോർജിനെ അനുസ്മരിച്ച് നടൻ അശോകൻ

 | 
asokan


പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ അശോകൻ. സിനിമയെ അത്രത്തോളം സ്നേഹിക്കുകയും മനസിലാക്കി മനസിലാക്കി പഠിക്കുകയും ചെയ്ത സംവിധായകനാണ് കെ ജി ജോർജ് എന്നു അശോകൻ പറഞ്ഞു. രണ്ടു സിനിമകളിൽ മാത്രമേ അദ്ദേഹത്തിനോടൊപ്പം തനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുള്ളുവെന്നും അദ്ദേഹത്തിന് കിട്ടാവുന്ന നിരവധി അംഗീകാരങ്ങൾ ലഭിക്കാതെ പോയെന്നും അശോകൻ കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് കെ.ജി ജോർജ് അന്തരിച്ചത്. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാൾ, കഥയ്ക്കു പിന്നിൽ, ഇരകൾ, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, യവനിക, കോലങ്ങൾ, മേള, ഉൾക്കടൽ, ഇനി അവൾ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, വ്യാമോഹം, സ്വപ്നാടനം, ഇലവങ്കോട് ദേശം എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ.