'ദി ഗോസ്റ്റ്'; നാഗാർജുന നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നാഗാര്‍ജുന നായകനാവുന്ന പുതിയ ചിത്രം 'ദി ഗോസ്റ്റ്' ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആക്ഷന്‍ എന്റര്ടെയ്നര് ചിത്രമായ 'ദി ഗോസ്റ്റ്' സംവിധാനം ചെയ്യുന്നത് പ്രവീണ്‍ സട്ടാരുവാണ്.
ലണ്ടനിലെ ബിഗ് ബെന്നിന്റെ പശ്ചാത്തലത്തില്‍ നായകനായ നാഗാര്‍ജുന ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്. രക്തം പുരണ്ട വാളേന്തിയ നായകനുമുന്നില്‍ സാഷ്ടാംഗം നമിക്കുന്ന ചില കഥാപാത്രങ്ങളെയും പോസ്റ്ററില്‍ കാണാം. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. നാരായണ്‍ കെ ദാസ് നരംഗ്, പുഷ്കര്‍ റാംമോഹന് റാവു, ശരത്ത് മാരാര്‍ എന്നിവരാണ് നിര്‍മ്മാണം.
നാഗാര്‍ജുനയുടെ പിറന്നാള്‍ ദിനത്തില്‍ അവതരിപ്പിച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നു ലഭിക്കുന്നത്.
Unlocking the surprise🔓
— Kajal Aggarwal (@MsKajalAggarwal) August 29, 2021
Presenting the much awaited Title poster of KING @iamnagarjuna's #TheGhost🗡️
Wishing you, a very Happy Birthday! 🎉😍@PraveenSattaru #NarayanDasNarang #RamMohanRao @AsianSuniel @sharrath_marar @SVCLLP @nseplofficial#HBDKingNagarjuna pic.twitter.com/UNQ9SeSdBY