ഉള്‍ക്കടലിലെ ത്രില്ലര്‍; ഷൈനിന്റെും സണ്ണിയുടെയും 'അടിത്തട്ട്' നാളെ മുതല്‍ ഒടിടിയില്‍
Nov 14, 2024, 13:54 IST
| ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത 'അടിത്തട്ട്' നാളെ മുതല്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാനചലച്ചിത്ര പുരസ്‌കാരം (2022) നേടിയ ചിത്രം വിവിധ അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്തിരുന്നു.
ഭൂരിഭാഗവും ഉള്‍ക്കടലിലെ ഒരു മത്സ്യബന്ധനബോട്ടില്‍ നടക്കുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങളിലൂടെ വികസിക്കുന്ന ത്രില്ലര്‍ ആണ് 'അടിത്തട്ട്'. ഖൈസ് മില്ലെന്‍ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ക്യാമറ പാപ്പിനുവാണ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും സംഗീതം നസ്സര്‍ അഹമ്മദ് , ശ്രീഹരി എന്നിവരുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ശബ്ദമിശ്രണം സിനോയ് ജോസഫ്. സംഘട്ടനമൊരുക്കിയത് ഫീനിക്‌സ് പ്രഭു.