തെലുങ്ക് സിനിമ നടിമാരുമായി ബന്ധപ്പെട്ട സെക്‌സ് റാക്കറ്റ് വിവാദം; വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി

തെലുങ്ക് സിനിമയെ ഞെട്ടിച്ച പെണ്വാണിഭ സംഘം തങ്ങളെയും അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നതായി നടിമാരായ ശ്രീ റെഡ്ഡിയും അനസൂയയും. ഒരു സംഗീത പരിപാടിക്ക് പങ്കെടുക്കാനായി ബിസിനസുകാരനും നിര്മാതാവുമായ മൊദുഗുമിഡി കിഷന്, ഭാര്യ ചന്ദ്ര എന്നിവരും തന്നെ സമീപിച്ചിരുന്നതായി അനസൂയ വ്യക്തമാക്കി. ചില കാരണങ്ങളാല് പരിപാടിയില് പങ്കെടുക്കാന് കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തന്റെ ചിത്രം പതിച്ച പോസ്റ്റര് അവര് ഉപയോഗിച്ചിരുന്നതായും അനസൂയ വ്യക്തമാക്കി.
മൊദുഗുമിഡി കിഷനും ഭാര്യയും ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ അമേരിക്കയിലേക്ക് വിളിച്ചിരുന്നുവെന്ന് ശ്രീറെഡ്ഡി പറഞ്ഞു. വിസയും ടിക്കറ്റും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും അവര്‍ നോക്കാമെന്ന് പറഞ്ഞിരുന്നു. കൂടാതെ 1000 ഡോളര്‍ മുതല്‍ 10000 വരെ ആര്‍ടിസ്റ്റിന് നല്‍കാറുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. എന്നാല്‍ തനിക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ പോയില്ലെന്നും ശ്രീറെഡ്ഡി പറഞ്ഞു.
പുതുമുഖ നടികളെ അമേരിക്കയിലെത്തിച്ച് ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കൂടുതല്‍ നടിമാര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഏപ്രില്‍ അവസാന വാരത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെങ്കിലും കഴിഞ്ഞ ദിവസമാണ് വിവരം മാധ്യമങ്ങള്‍ക്ക് കിട്ടുന്നത്. അമേരിക്കയില്‍ വിവിധ അസോസിയേഷനുകളുടെയും മറ്റും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികളിലേക്ക് ക്ഷണിച്ചാണ് കിഷന്‍ തെലുങ്ക് നടിമാരെ ഇവിടെ എത്തിച്ചിരുന്നത്.

