യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി ടൊവിനോ തോമസ്

 | 
tovino thomas

യു.എ.ഇ സര്‍ക്കാര്‍ അനുവദിച്ച ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി ടൊവിനോ തോമസ്. ദുബായ് കുടിയേറ്റ വകുപ്പില്‍ നിന്നാണ് ടൊവിനോ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ യു.എഇയില്‍ എത്തിയത്. പത്ത് വര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്.

മോഹന്‍ലാലിനും മമ്മൂട്ടിക്കും നേരത്തെ തന്നെ യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. ഇതിനൊപ്പം കലാരംഗത്തെ പ്രതിഭകള്‍, ക്രിയേറ്റീവ് സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള കൂടുതല്‍ പേര്‍ക്ക് കള്‍ച്ചറല്‍ വിസ നല്‍കാനൊരുങ്ങുകയാണ് യുഎഇ. 

മലയാളത്തില്‍ നിന്ന് മറ്റു യുവതാരങ്ങള്‍ക്കും നടിമാര്‍ക്കും വിസ നല്‍കിയേക്കുമെന്നാണ് വിവരം. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു വിസ അനുവദിക്കുന്നത്. അല്‍ ക്വോസ് ക്രിയേറ്റീവ് സോണ്‍ വികസന പദ്ധതിയുടെ ഭാഗമായാണ് കള്‍ച്ചറല്‍ വിസ നല്‍കുന്നത്.