തൃഷയുടെ വിവാഹ വാർത്തകൾക്ക് വിരാമം; പ്രതികരണവുമായി താരം

 | 
trisha

കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളടക്കം ചർച്ച ചെയ്ത വിഷയം ആയിരുന്നു നടി തൃഷയുടെ വിവാഹം. താരം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്നും ഒരു മലയാളി നിർമ്മാതാവാണ് വരൻ എന്നുമായിരുന്നു പ്രചരിച്ച വാർത്ത. എന്നാൽ ഇപ്പോഴിതാ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃഷ.  'ശാന്തമായിരിക്കൂ, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കൂ' എന്ന് ലിയോ സ്റ്റൈലിലായിരുന്നു താരം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. 

 2015-ൽ നിർമാതാവും വ്യവസായിയുമായ വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും മൂന്ന് മാസങ്ങൾക്ക് ശേഷം ഇരുവരും പിന്മാറുകയായിരുന്നു. പിന്നാലെ വരുൺ നിർമ്മിക്കാനിരുന്ന ചിത്രവും തൃഷ വേണ്ടെന്നുവെച്ചിരുന്നു. 'പൊന്നിയിൻ സെൽവന്' ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന 'ലിയോ' സിനിമയാണ് താരത്തിന്റേതായി തിയേറ്ററുകളിലെത്തുന്ന അടുത്ത ചിത്രം.