ഉണ്ണി മുകുന്ദൻ നായകനാകുന്ന 'നവംബർ 9' ; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

 | 
nov 9


ഉണ്ണി മുകുന്ദൻ നായകനാകുന്ന 'നവംബർ 9' എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ഒരു പ്രോസിഡറൽ ത്രില്ലെർ ഗണത്തിൽ പെടുന്ന ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘നവംബർ 9’ എന്ന ചിത്രം ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൾ ഖദ്ദാഫ് എന്നിവരാണ് നിർമ്മിക്കുന്നത്. മാധ്യമ പ്രവർത്തകനായിരുന്ന പ്രദീപ് എം. നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. ബാബറി മസ്ജിദ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അനൗൻസ്‌മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയത്.

ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷൻ എന്റർടെയ്‌നർ ‘മാർക്കോ’ ആണ് ഉണ്ണി മുകുന്ദനെ നായകനാക്കി നേരത്തെ ക്യൂബ്‌സ് പ്രഖ്യാപിച്ച ചിത്രം. ഇതിന് പിന്നാലെയാണ് ‘നവംബർ 9’ കൂടി പ്രഖ്യാപിച്ചത്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ് ‘മാർക്കോ’യ്ക്ക് ശേഷമാകും ‘നവംബർ 9’ യുടെ ചിത്രീകരണം ആരംഭിക്കുക. അടുത്തവർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.