അമ്പതാം ദിവസം ആഘോഷിച്ച് ഇന്ദ്രൻസിന്റെ വാമനൻ

 | 
va

ഇന്ദ്രൻസ് നായകനായ വാമനൻ അമ്പതാം ദിവസത്തിലേക്ക്. ഇതിന്റെ ആഘോഷം അണിയറക്കാർ എറണാകുളം കാനൂസ് തീയ്യേറ്ററിൽ നടത്തി. നിർമ്മാതാവ് അരുൺ ബാബു, സംവിധായകൻ എ. ബി ബിനിൽ, ദിൽഷാന ദിൽഷാദ്, ജെറി തുടങ്ങിയവർ പങ്കെടുത്തു. വലിയ ചിത്രങ്ങൾക്കൊപ്പം ഇറങ്ങിയിട്ടും 50 ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് സംവിധായകൻ എ. ബി ബിനിൽ പറഞ്ഞു. 

അവതാർ എന്ന മെഗാ സിനിമക്ക് ഒപ്പമാണ് വാമനൻ എന്ന മലയാള സിനിമ പുറത്തിറങ്ങിയത്. പലരും അവതാറിനെ പേടിച്ചു  റിലീസ് മാറ്റിയപ്പോൾ ഇന്ദ്രൻസ് ചിത്രം ഡിസംബർ 16ന് തന്നെ ഇറക്കി. ഇത് വാമനൻ എന്ന സിനിമക്ക് ഗുണം ചെയ്തു. 

മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച ചിത്രത്തിന്റെ  രചന നിർവഹിച്ചത് സംവിധായകൻ ബിനിൽ തന്നെയാണ്. വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.  ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു. 

സമ അലി സഹ നിർമ്മാതാവായ  ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ് ആണ്. എഡിറ്റർ- സൂരജ് അയ്യപ്പൻ.  പ്രൊഡക്ഷൻ കോണ്ട്രോളർ ബിനു മുരളി, ആർട്ട്- നിഥിൻ എടപ്പാൾ, മേക്കപ്പ് - അഖിൽ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖർ. പിആർ& മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ മാർക്കറ്റിങ്: ഒപ്പറ. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം  തീയ്യേറ്ററിൽ എത്തിച്ചത്.