യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം; ആഷിഖ് അബു

 | 
Joju George

ജോജു ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിഖ് അബു. യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം എന്ന് ആഷിഖ് ട്വീറ്റ് ചെയ്തു. ജോജുവിന്റെ ചിത്രത്തിനൊപ്പമാണ് ട്വീറ്റ്. കോണ്‍ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ പ്രതികരിച്ച ജോജുവിന് എതിരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നതിനിടെയാണ്  #InSolodarityWithJojuGeorge എന്ന ഹാഷ്ടാഗില്‍ ആഷിഖ് പിന്തുണ പ്രഖ്യാപിച്ചത്.


ഉപരോധ സമരത്തിനിടെ പ്രതികരിച്ച ജോജുവിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ക്കുകയും ജോജുവിന്റെ തൃശൂരിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. പിന്നീട് കടുവ എന്ന ഷാജി കൈലാസ് ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് തടസപ്പെടുത്തി. കീടം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും പ്രതിഷേധം നടന്നു.

വഴിമുടക്കിയുള്ള സിനിമാ ചി്ത്രീകരണം അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ഘടകം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമാ ചിത്രീകരണങ്ങള്‍ തടസപ്പെടുത്തുന്ന പ്രവര്‍ത്തകരുടെ നിലപാടിനെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് തുറന്ന കത്തെഴുതുകയും ചെയ്തു.