ആപ്പിളിന്റെ റെറ്റിന മാക്ബുക്ക് എയർ 2015-ൽ

ആപ്പിളിന്റെ പുതിയ 12 ഇഞ്ച് റെറ്റിന മാക്ബുക്ക് എയർ അടുത്ത വർഷം വിപണിയിലെത്തുമെന്ന് പുതിയ റിപ്പോർട്ട്. ഈ നെറ്റ് ബുക്ക് 16-ന് നടക്കുന്ന ഇവന്റിൽ വച്ച് ആപ്പിൾ പുറത്തിറക്കുമെന്ന ഒരു കിംവദന്തി കഴിഞ്ഞമാസം മുതൽ പ്രചരിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടോടെ അതിന് വിരാമമായിരിക്കുകയാണ്.
 | 
ആപ്പിളിന്റെ റെറ്റിന മാക്ബുക്ക് എയർ 2015-ൽ

ആപ്പിളിന്റെ പുതിയ 12 ഇഞ്ച് റെറ്റിന മാക്ബുക്ക് എയർ അടുത്ത വർഷം വിപണിയിലെത്തുമെന്ന് പുതിയ റിപ്പോർട്ട്. ഈ നെറ്റ് ബുക്ക് 16-ന് നടക്കുന്ന ഇവന്റിൽ വച്ച് ആപ്പിൾ പുറത്തിറക്കുമെന്ന ഒരു കിംവദന്തി കഴിഞ്ഞമാസം മുതൽ പ്രചരിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടോടെ അതിന് വിരാമമായിരിക്കുകയാണ്. ഡിസംബർ വരെ നെറ്റ് ബുക്ക് വിപണിയിലെത്തില്ലെന്നാണ് വാൾട്ട് സ്ട്രീറ്റ് ജേർണലിൽ കഴിഞ്ഞയാഴ്ച വന്ന റിപ്പോർട്ടിൽ പറയുന്നത്. ആപ്പിൾ വാച്ച്, ആപ്പിളിന്റെ 12 ഇഞ്ച് ഐപാഡ് എയർ പ്രൊ എന്നിവയ്‌ക്കൊപ്പമായിരിക്കും 12 ഇഞ്ച് റെറ്റിന മാക്ബുക്കും ലോഞ്ച് ചെയ്യുകയെന്നാണ് പുതിയ റിപ്പോർട്ടിലുള്ളത്.

കുറച്ച് മുമ്പ് പ്രചരിച്ച റിപ്പോർട്ടുകൾ പ്രകാരം റെറ്റിന മാക്ക് ബുക്ക് എയറിന് ഇപ്പോഴത്തെ വേർഷനേക്കാൾ കട്ടി കുറഞ്ഞതായിരിക്കും. സ്റ്റാൻഡേർഡ് യുഎസ്ബി പോർട്ടുകൾക്ക് പകരം ടൈപ്പ് സി യുഎസ്ബി പോർട്ടുകൾ ഉപയോഗിക്കാൻ പറ്റുന്ന നെറ്റ്ബുക്കുകളായിരിക്കുമിത്. യുഎസ്ബി 3.0 പ്രമോട്ടർ ഗ്രൂപ്പ് കഴിഞ്ഞ മാസമാണ് ഇത്തരം യുഎസ്ബി പോർട്ടുകൾ അനൗൺസ് ചെയ്തത്. യുഎസ്ബി ആൾട്ടർനേറ്റ് മോഡ് എന്ന ഒരു പുതിയ ഫീച്ചറും ഇതിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. യുഎസ്ബി കേബിളുകളിലൂടെ ഉയർന്ന ഗുണമേൻമയുള്ള ഓഡിയോ, വീഡിയോ എന്നിവ ഡെലിവർ ചെയ്യുന്ന സംവിധാനമാണിത്.

ഫിഫ്ത്ത് ജനറേഷൻ ബ്രോഡ് വെൽ ആർക്കിടെക്ചറിൽ അധിഷ്ഠിതമായ ഇന്റൽ കോർ എം പ്രൊസസ്സറായിരിക്കും ഇതിലുണ്ടാവുകയെന്ന് വാർത്തകളുണ്ട്. ഫാനില്ലാതെ വേഗത്തിലും കൂളായും റൺ ചെയ്യുന്ന പ്രൊസസ്സറാണിത്. 16-ന് നടക്കുന്ന ഇവന്റിൽ വച്ച് ആപ്പിൾ അവരുടെ പുതിയ ഐപാഡ് മോഡലുകൾ, റെറ്റിന ഡിസ്‌പ്ലേയോട് കൂടി പുതിയ ഐമാക്, എക്‌സ് യോസ്‌മൈറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ലോഞ്ച് ചെയ്യും.