സിയോമിയുടെ തകർപ്പൻ തിരിച്ചു വരവ്; 40,000 ഫോൺ വിറ്റത് ആറ് സെക്കന്റിൽ

സിയോമി വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. ഇന്ന് വിൽപ്പനക്കെത്തിയ സിയോമി ആറ് സെക്കന്റുകൾക്കുള്ളിൽ 40,000 പീസുകൾ വിറ്റുപോയി. സിയോമി റെഡ്മി നോട്ട് 4ജി സ്മാർട്ട്ഫോണുകളായിരുന്നു ഇന്ന് വിറ്റഴിഞ്ഞത്. ഇതോടെ ഈ ഫോണിന്റെ സ്റ്റോക്ക് തീരുകയും ചെയ്തു. ഫ്ളിപ്കാർട്ടിലൂടെയായിരുന്നു വിൽപ്പന. അടുത്ത വിൽപ്പന ജനുവരി 6 വൈകുന്നേരം ആറ് മണിക്ക് നടക്കുമെന്ന് കമ്പനി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സിയോമി റെഡ്മി നോട്ട് 4ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന നടന്നത്. 9,999 എന്ന ഫാൻസി വിലയ്ക്കായിരുന്നു ഫോൺ
 | 
സിയോമിയുടെ തകർപ്പൻ തിരിച്ചു വരവ്; 40,000 ഫോൺ വിറ്റത് ആറ് സെക്കന്റിൽ

 

സിയോമി വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. ഇന്ന് വിൽപ്പനക്കെത്തിയ സിയോമി ആറ് സെക്കന്റുകൾക്കുള്ളിൽ 40,000 പീസുകൾ വിറ്റുപോയി. സിയോമി റെഡ്മി നോട്ട് 4ജി സ്മാർട്ട്‌ഫോണുകളായിരുന്നു ഇന്ന് വിറ്റഴിഞ്ഞത്. ഇതോടെ ഈ ഫോണിന്റെ സ്‌റ്റോക്ക് തീരുകയും ചെയ്തു. ഫ്‌ളിപ്കാർട്ടിലൂടെയായിരുന്നു വിൽപ്പന. അടുത്ത വിൽപ്പന ജനുവരി 6 വൈകുന്നേരം ആറ് മണിക്ക് നടക്കുമെന്ന് കമ്പനി അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സിയോമി റെഡ്മി നോട്ട് 4ജി സ്മാർട്ട്‌ഫോണിന്റെ ആദ്യ വിൽപ്പന നടന്നത്. 9,999 എന്ന ഫാൻസി വിലയ്ക്കായിരുന്നു ഫോൺ ഉപഭോക്താക്കളിലെത്തിയത്. സെക്കന്റുകൾക്കകം സിയോമി ഇന്ത്യ തലവൻ മനു കുമാർ സ്മാർട്ട്‌ഫോണിന്റെ സ്‌റ്റോക്ക് തീർന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചു. സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യ നല്ലൊരു വിപണിയാണെന്ന വാർത്തകൾക്ക് ആക്കം കൂട്ടുന്നതാണിത്.

കോപ്പിറൈറ്റ് പ്രശ്‌നങ്ങൾ ആരോപിച്ച് സിയോമി ഫോണുകൾക്ക് ഇന്ത്യയിൽ നിരോധമേർപ്പെടുത്തിയിരുന്നു. സിയോമി പേറ്റന്റ് നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി എറിക്‌സൺ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസമാണ് ഈ നിരോധനം നീക്കിയത്.