ടൈപ്പ് ചെയ്യുന്നത് അതേസമയം കാട്ടിത്തരുന്ന ആപ്
മെസേജിന് മറുപടി കാത്തിരിക്കുന്നത് ഒരു ബോറൻ പണിയാണ്. അപ്പുറത്ത് ടൈപ്പ് ചെയ്യുന്ന അതേസമയം അത് കാണാൻ കഴിയുക എന്നത് ചിലരെങ്കിലും ആഗ്രഹിച്ചിട്ടുള്ള ഒരു സൗകര്യമാണ്. അത്തരം സൗകര്യങ്ങളുമായി ഒരു രംഗത്തെത്തിക്കഴിഞ്ഞു. അതായത് അപ്പുറത്ത് ടെപ്പ് ചെയ്യുന്നത് ഭാവനയിൽ കാണുന്നവർക്ക് ആ ശീലം ഉപേക്ഷിക്കാം എന്നർത്ഥം.
ബീം മെസഞ്ചർ എന്നാണീ ആപ്ലിക്കേഷന്റെ പേര്. ഗൂഗിൾ പ്ലേയിൽ ഇതിന്റെ ഡൗൺലോഡ് പേജ് ലഭ്യമാണ്. ചാറ്റിംഗിലേർപ്പെടുന്ന ഇരുകക്ഷികൾക്കും മറ്റേയാൾ എന്തൊക്കെയാണ് ടൈപ്പ് ചെയ്തതെന്ന് കാട്ടിക്കൊടുക്കുന്ന ആപ്ലിക്കേഷനാണിതെന്നാണ് ഡവലപർമാരായ പ്രോപുൽസിയോൺ ലാബ് പറയുന്നത്. ട്രൂ റിയൽ ടൈം കമ്മ്യൂണിക്കേഷൻ കാറ്റഗറിയിലെ ആദ്യ ആപ്ലിക്കേഷനാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ടൈപ്പ് ചെയ്തതും ഡിലീറ്റ് ചെയ്തതും ഫുൾസ്ററോപ്പും റിയൽ ടൈമിൽ ദർശിക്കാമെന്നും പ്രോപുൽസിയോൺ ലാബ് വെളിപ്പെടുത്തുന്നു.