എയ്‌സര്‍ മൂന്നു സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു

എയ്സര് മൂന്നു സിംകാര്ഡുകള് ഉപയോഗിക്കാവുന്ന സ്മാര്ട്ട് ഫോണ് അവതരിപ്പിച്ചു.എയ്സര് ലിക്വിഡ് എക്സ് ടു എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുത്തന് ഫോണിന്റെ പേര്. ഇതിന്റെ വിലയെക്കുറിച്ചും എന്ന് വിപണിയിലെത്തും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള് പുറത്തു വിട്ടിട്ടില്ല. ന്യൂയോര്ക്കലാണ് കമ്പനി പുതിയ ഫോണുകള് അവതരിപ്പിച്ചത്. 4000 എംഎഎച്ച് ആണ് ഇതിന്റെ ബാറ്ററി ശേഷിയെന്നും കമ്പനി അവകാശപ്പെടുന്നു. ലെനോവോയും കഴിഞ്ഞ ആഴ്ച ഇതേ ബാറ്ററി ശേഷിയുളള സ്മാര്ട്ട് ഫോണ് പുറത്തിറക്കിയിരുന്നു.
 | 
എയ്‌സര്‍ മൂന്നു സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു

ന്യൂയോര്‍ക്ക്: എയ്‌സര്‍ മൂന്നു സിംകാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു.എയ്‌സര്‍ ലിക്വിഡ് എക്‌സ് ടു എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുത്തന്‍ ഫോണിന്റെ പേര്. ഇതിന്റെ വിലയെക്കുറിച്ചും എന്ന് വിപണിയിലെത്തും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ന്യൂയോര്‍ക്കലാണ് കമ്പനി പുതിയ ഫോണുകള്‍ അവതരിപ്പിച്ചത്. 4000 എംഎഎച്ച് ആണ് ഇതിന്റെ ബാറ്ററി ശേഷിയെന്നും കമ്പനി അവകാശപ്പെടുന്നു. ലെനോവോയും കഴിഞ്ഞ ആഴ്ച ഇതേ ബാറ്ററി ശേഷിയുളള സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയിരുന്നു.

5.5 ഇഞ്ചാണ് ഡിസ്‌പ്ലേയുടെ വലുപ്പം. ഫ്രണ്ട് ബാക്ക് ക്യാമറകള്‍ക്ക് 13 മെഗാപികസല്‍ ശേഷിയുണ്ടെന്ന പ്രത്യേകതയും ഈ ഫോണിനുണ്ട്. ഫഌപ് കവര്‍ തുറക്കാതെ തന്നെ മ്യൂസിക്, ടൈം കണ്‍ട്രോളുകള്‍ ലഭിക്കുന്ന ഡിസൈനാണ് അവതരിപ്പിച്ചിരിക്കുന്നത്. വിപണിയേക്കുറിച്ചും ഫോണിലുപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചുമുള്ള വിവരങ്ങളും ലഭ്യമല്ല. വിന്‍ഡോസ് 8.1ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ടഫോണ്‍ കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയിരുന്നു.