ബ്ലാക്ക് ബെറി ഫോണുകളുടെ ഡിസൈനിംഗും ഉദ്പാദനവും നിര്‍ത്തുന്നു

സ്മാര്ട്ട് ഫോണുകളുടെ രൂപകല്പനയും ഉദ്പാദനവും നിര്ത്തുന്നതായി ബ്ലാക്ക് ബെറി. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ സ്മാര്ട്ട് ഫോണ് ഉദ്പാദകരായിരുന്ന കമ്പനി ഉദ്പാദനം നിര്ത്തി ഫോണുകളുടെ നിര്മാണം ഔട്ട്സോഴ്സ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി.
 | 

ബ്ലാക്ക് ബെറി ഫോണുകളുടെ ഡിസൈനിംഗും ഉദ്പാദനവും നിര്‍ത്തുന്നു

വാഷിംഗ്ടണ്‍: സ്മാര്‍ട്ട് ഫോണുകളുടെ രൂപകല്‍പനയും ഉദ്പാദനവും നിര്‍ത്തുന്നതായി ബ്ലാക്ക് ബെറി. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ ഉദ്പാദകരായിരുന്ന കമ്പനി ഉദ്പാദനം നിര്‍ത്തി ഫോണുകളുടെ നിര്‍മാണം ഔട്ട്‌സോഴ്‌സ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി.

ആപ്പിള്‍, സാംസങ് എന്നീ ഭീമന്‍മാര്‍ മത്സരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ രംഗത്തുനിന്ന് ബ്ലാക്ക് ബെറി പിന്‍മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ വാര്‍ത്ത എത്തിയത്. മത്സരത്തില്‍ പിടിച്ചു നില്‍ക്കാനായി ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചു നോക്കിയെങ്കിലും അതും ഫലം കണ്ടിരുന്നില്ല.

ഹാര്‍ഡ് വെയര്‍ ഉദ്പാദനം ഉപേക്ഷിക്കുന്നത് സോഫ്റ്റ് വെയര്‍ രംഗത്ത് ശ്രദ്ധയൂന്നാന്‍ കമ്പനിയെ സഹായിക്കുമെന്നാണ് ബ്ലാക്ക് ബെറി അവകാശപ്പെടുന്നത്. സ്മാര്‍ട്ട് ഫോണുകളിലെ ടച്ച് സ്‌ക്രീന്‍ വിപ്ലവവും ആന്‍ഡ്രോയ്ഡ പോലെയുള്ള ഒഎസുകളുടെ ആവിര്‍ഭാവവുമാണ് ഒരുകാലത്തെ രാജാക്കന്‍മാരായിരുന്ന ബ്ലാക്ക് ബെറിയെ പിന്നോട്ടടിച്ചത്.