സെൽക്കോണിന്റെ പുതിയ സ്മാർട്ട് ഫോൺ വരുന്നു

സെൽക്കോണിന്റെ ക്യാംപസ് വിസ് ക്യു42 സ്മാർട്ട്ഫോൺ വിപണിയിലെത്തും. കമ്പനിയുടെ സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ ഫോൺ എപ്പോഴാണ് വിപണിയിലെത്തുകയെന്നതും ഇതിന്റെ വിലയെത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല
 | 
സെൽക്കോണിന്റെ പുതിയ സ്മാർട്ട് ഫോൺ വരുന്നു

സെൽക്കോണിന്റെ ക്യാംപസ് വിസ് ക്യു42 സ്മാർട്ട്‌ഫോൺ വിപണിയിലെത്തും. കമ്പനിയുടെ സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  എന്നാൽ ഈ ഫോൺ എപ്പോഴാണ് വിപണിയിലെത്തുകയെന്നതും ഇതിന്റെ വിലയെത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അധികം വൈകാതെ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ.

ആൻഡ്രോയ്ഡ് കിറ്റ്കാറ്റിൽ പ്രവർത്തിക്കുന്ന ഫോണിന് ഡ്യൂവൽ സിം ഫെസിലിറ്റിയുണ്ട്. 4 ഇഞ്ച് (480 x 800 പിക്‌സൽസ്) ഡബ്ല്യൂവിജിഎ ഡിസ്‌പ്ലേ, 1.3ജിഗാഹെർട്‌സ് ക്വാഡ് കോർ കോർട്ടക്‌സ് എ7 പ്രൊസസ്സർ, 512 എംബി റാം എന്നിവ ഇതിനുണ്ട്. 4 ജിബി  ഇൻബിൽറ്റ് സ്റ്റോറേജുള്ള ഇതിന്റെ മെമ്മറി മൈക്രോ എസ്ഡി കാർഡിലൂടെ 32 ജിബി വരെ ഉയർത്താവുന്നതാണ്. എൽഇഡി ഫ്‌ളാഷ് സഹിതമുള്ള അഞ്ച് മെഗാപിക്‌സൽ റിയർ ക്യാമറ , 1.3 എംപി ഫ്രണ്ട് ക്യാമറ, 3ജി, ജിപആർഎസ്/ ഇഡിജിഇ, വൈഫൈ 802.11 b/g/n,  മൈക്രോയുഎസ്ബി, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്. 1400 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.